(www.kl14onlinenews.com)
(July -16-2023)
വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് ശ്രമിച്ച യുവതി അറസ്റ്റിൽ. കൊല്ലം വാളത്തുങ്കൽ സ്വദേശി ആർ. രാഖിയാണ് പിടിയിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ രേഖകളുമായി യുവതി ജോലിക്ക് എത്തിയത്. റാങ്ക് ലിസ്റ്റ് അഡ്വൈസ് മെമോ, നിയമന ഉത്തരവ് എന്നിവ വ്യാജമെന്ന് പോലീസും പി എസ് സിയും വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
إرسال تعليق