ഏകീകൃത സിവിൽ കോഡ്: രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി സിപിഎം സെമിനാറിൽ പങ്കെടുക്കണം: കാന്തപുരം

(www.kl14onlinenews.com)
(July -09-2023)

ഏകീകൃത സിവിൽ കോഡ്:
രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി സിപിഎം സെമിനാറിൽ പങ്കെടുക്കണം: കാന്തപുരം
കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയവുമായി ബന്ധപ്പെട്ടുള്ള സിപിഎം ദേശീയ സെമിനാറിൽ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പങ്കെടുക്കമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ. ‘‘സെമിനാറിൽ പങ്കെടുക്കാത്തതിന്റെ ന്യായം മുസ്‌ലിം ലീഗിനോട് തന്നെ ചോദിക്കണം. ഓരോരുത്തരുടെയും തീരുമാനം അവർ എടുക്കുന്നതാണ്. ലീഗ് പങ്കെടുക്കാത്തത് ശരിയാണോ തെറ്റാണോ എന്ന് പറയേണ്ടത് ഞങ്ങളല്ല.’’– അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള സെമിനാറിൽ പങ്കെടുക്കേണ്ടെന്നായിരുന്നു മുസ്‌ലിം ലീഗ് നേതൃയോഗ തീരുമാനം. യുഡിഎഫിലെ മറ്റുഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂലൈ 15നാണു സിപിഎം സെമിനാർ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ സെമിനാർ.
അതേസമയം
സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗമെന്നാണ് ആരോപിച്ചത്.

ഓരോരുത്തരുടെയും തീരുമാനം അവർ എടുക്കുന്നതാണ്. ലീഗ് പങ്കെടുക്കാത്തത് ശരിയാണോ തെറ്റാണോ എന്ന് പറയേണ്ടത് ഞങ്ങളല്,’ അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് നേരത്തെ മുസ്ലീം ലീഗ് നേതൃയോഗത്തിൽ തീരുമാനിച്ചിരുന്നു. ഞായറാഴ്ച രാവിലെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

Post a Comment

أحدث أقدم