(www.kl14onlinenews.com)
(July -03-2023)
കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിൽപ്പെട്ട കൊടിയമ്മ ഒമ്പതാം വാർഡ് ഇച്ചിലമ്പാടിയിലെ മിനി മാസ്റ്റ് ലൈറ്റ് അറ്റകുറ്റ പണികൾക്കായി അഴിച്ച് മാറ്റിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും നന്നാക്കി വെക്കാതിനെ കുറിച്ച് കെഎൽ ഫോർടീൻ ഓൺലൈൻ ചാനൽ
വാർത്താനൽകിയതിനെതിരെ വാർഡ് മെമ്പറുടെ ഭർത്താവ് കെഎൽ ഫോർടീൻ ന്യൂസ് എഡിറ്റർ ക്കെതിരെ രൂക്ഷമായി തെറി അഭിഷേകം നടത്തുകയും, നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഭീഷണിപ്പെടുത്തി ഭീഷണി സന്ദേശങ്ങൾ അയക്കുകയും ചെയ്തു.
ഒരു ദേശത്തിന്റെ പ്രശ്നങ്ങൾ ബന്ധപ്പെട്ടവർക്കു മുമ്പിൽ എത്തിക്കാനുളള പത്ര ധർമത്തിനെതിരെ സ്വാർത്ഥ താൽപര്യം മുൻ നിർത്തി ഭീഷണി സ്വരവുമായി വന്നാൽ നിയമപരമായി നേരിടുമെന്ന് കെഎൽ ഫോർടീൻ മാനേജിംഗ് ഡയറക്ടർ ബോർഡ് അറിയിച്ചു. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട്പോകും.
Post a Comment