മലപ്പുറത്ത് വാടകവീട്ടില്‍ നാലംഗകുടുംബം മരിച്ച നിലയില്‍

(www.kl14onlinenews.com)
(July -07-2023)

മലപ്പുറത്ത് വാടകവീട്ടില്‍ നാലംഗകുടുംബം മരിച്ച നിലയില്‍
മലപ്പുറം മുണ്ടുപറമ്പില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറത്തു താമസിക്കുന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സബീഷ് ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ദ്ധന്‍ എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾ വിഷം കഴിച്ച് മരിച്ച നിലയിലും ദമ്പതികളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്‍കി കൊന്ന ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുണ്ടുപറമ്പിലെ വീട്ടിലായിരുന്നു നാലംഗ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. ബന്ധുക്കൾ കുടുംബത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് കടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം മരണകാരണം വ്യക്തമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയോ മറ്റെന്തെങ്കിലും വിഷയമോ ഉള്ളതായി അറിയില്ലെന്നും ബന്ധുക്കൾ പറയുന്നു.

മുറികൾക്കുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് സബീഷിനെയും ഷീനയേയും കണ്ടെത്തിയത്. ഇരുവരും രണ്ടു മുറികളിലായിട്ടായിരുന്നു തൂങ്ങി നിന്നിരുന്നത്. അതേസമയം കുട്ടികൾ വിഷം കഴിച്ച് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. സബീഷ് തൂങ്ങി മരിച്ച മുറിയിൽ കട്ടിലിൽ മരിച്ച നിലയിലാണ് ശ്രീവർധനെ കണ്ടെത്തിയത്. ഹരിഗോവിന്ദിൻ്റെ മൃതദേഹം നിലത്ത് കിടക്കയിലായിരുന്നു. കട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറയുന്നത്.

സബീഷിനേയും ഷീനയേയും ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലഭിക്കാത്തതാണ് ബന്ധുക്കളുടെ അന്വേഷണത്തിന് കാരണമായത്. ബന്ധുക്കൾ ദമ്പതികളെ പല തവണ ഫോണിൽ വിളിച്ചിരുന്നു. കിട്ടാതായതോടെ വിവരം പൊലീസിൽ അറിയിക്കുകയായായിരുന്നു എന്നാണ് വിവരം. പൊലീസെത്തുമ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതോടെയാണ് സംശയം ഉടലെടുത്തത്. തുടർന്ന് പിറക് വശത്തെ ഗ്രിൽ വഴിയാണ് പൊലീസ് അകത്തുകടന്നതും മൃതദേഹങ്ങൾ കണ്ടതും.

അതേസമയം മരണകാരണമെന്താണെന്ന് വ്യക്തമല്ലെന്നാണ് വിവരം. കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ ബാബുവിൻ്റെ മകനാണ് സബീഷ്. കണ്ണൂർ മുയ്യം വരഡൂൽ ചെക്കിയിൽ നാരായണൻ്റെ മകളാണ് ഷീന . കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ എസ്ബിഐയിൽ മാനേജരായി ഷീന ചാർജെടുത്തത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളോ മറ്റു കുടുംബ പ്രശ്നങ്ങളോ ഉള്ളതായി അറിയില്ലെന്നാണ് ഇവരുടെ ബന്ധുക്കൾ നൽകുന്ന വിവരം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)

Post a Comment

أحدث أقدم