നാഗർകോവിൽനിന്നു തട്ടിക്കൊണ്ടുപോയ കുട്ടിയെ ചിറയിൻകീഴ് പൊലീസ് രക്ഷപ്പെടുത്തി

(www.kl14onlinenews.com)
(July -27-2023)

നാഗർകോവിൽനിന്നു തട്ടിക്കൊണ്ടുപോയ കുട്ടിയെ ചിറയിൻകീഴ് പൊലീസ് രക്ഷപ്പെടുത്തി

ചിറയിൻകീഴ്: നാഗർകോവിൽനിന്നു നാടോടികൾ തട്ടിക്കൊണ്ടുപോയ കുട്ടിയെ രക്ഷപ്പെടുത്തി. ചിറയിൻകീഴിൽ വലിയകടയിൽ കുട നന്നാക്കിയിരുന്നു നാരായണൻ, ഭാര്യ ശാന്തി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്കു. ചിറയിൻകീഴ് പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

അമ്മയുടെ കൈയിലിരുന്ന കുട്ടിയെ തട്ടിയെടുത്തുകൊണ്ട് ഓടുകയായിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയും പിന്നാലെ ഓടിയെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. അവർ നാഗർകോവിൽ പൊലീസ് പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ ട്രെയിനിൽ കുട്ടിയെകൊണ്ട് ഇവർ കേരളത്തിലേക്ക് വ്യക്തമായതിനെതുടർന്ന് റെയിൽ പൊലീസിലും കേരളപൊലീസിനും വിവരം കൈമാറി.

അന്വേഷണം നടക്കുന്നതിനിടെ ചിറയിൻകീഴ് സ്റ്റേഷനിൽനിന്നു ട്രെയിൻ കയറാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് നാടോടി സ്ത്രീയുടെ കൈയിൽ കുഞ്ഞിനെ കണ്ട് സംശയം തോന്നുകയായിരുന്നു. കുട്ടിയെ കാണാതായ വിവരം എല്ലാ പൊലീസ് സ്റ്റേഷനിലേക്കും കൈമാറിയിരുന്നു. ഉടൻ ചിറയിൻകീഴിൽ സ്റ്റേഷനിൽ വിവരമറിയിക്കുകയും അവരുടെ ചോദ്യം ചെയ്യലിൽ ഇവർ കുഞ്ഞിനെ തട്ടിയെടുത്തതായി സമ്മതിക്കുകയും ചെയ്തു.

ഇതേസമയം തിരുവനന്തപുരം മേഖലയിൽ അന്വേഷണം നടത്തുകയായിരുന്ന തമിഴ്നാട് പൊലീസിനെ വിവരമറിയിക്കുകയും കുട്ടിയെ കൈമാറുകയും ചെയ്തു.

Post a Comment

أحدث أقدم