സുപ്രീംകോടതി ഉത്തരവ് പ്രകാരം അബ്ദുൽ നാസര്‍ മദനി നാളെ കേരളത്തിലെത്തും

(www.kl14onlinenews.com)
(July -19-2023)

സുപ്രീംകോടതി ഉത്തരവ് പ്രകാരം അബ്ദുൽ നാസര്‍ മദനി നാളെ കേരളത്തിലെത്തും
ബെംഗളൂരു: അബ്ദുള്‍ നാസര്‍ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് വിചാരണക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചു. തിരുവനന്തപുരത്തേക്കാണ് നാളെ രാവിലെ മദനി എത്തുന്നത്. നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവില്‍ നിന്ന് വിമാനം പുറപ്പെടുക. തിരുവനന്തപുരത്തു നിന്ന് കാര്‍ മാര്‍ഗം അന്‍വാര്‍ശ്ശേരിക്ക് പോകും. കുടുംബവും പിഡിപി പ്രവര്‍ത്തകരും മദനിക്കൊപ്പം ഉണ്ടാകും. ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി.

2014 ല്‍ നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്.ബെംഗളൂരു വിട്ട് പോകരുതെന്ന വ്യവസ്ഥ മാറ്റിയ ജസ്റ്റിസ് എ എസ് ബൊപ്പണ്ണാ, ജസ്റ്റി്‌സ് എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച്ജന്മനാടായ കൊല്ലത്തെ കരുനാഗപ്പള്ളിയിലേക്ക് പോകാന്‍ അനുവാദം നല്‍കി. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിന് കൈമാറണം.ചികിത്സ ആവശ്യത്തിന് കൊല്ലം ജില്ല വിടാനും അനുവാദമുണ്ട്. എറണാകുളത്തെ ചികിത്സ കണക്കിലെടുത്താണ് കോടതിയുടെ ഈ തീരുമാനം.


നാളെ രാവിലെ ബാംഗ്ളൂരില്‍ നിന്ന് വിമാനമാര്‍ഗ്ഗം തിരുവനനന്തപുരം അന്താരാഷട്ര വിമാനത്താവളത്തില്‍ എത്തുന്ന മഅ്ദനി റോഡ് മാര്‍ഗ്ഗം അന്‍വാര്‍ശ്ശേരിയിലേക്ക് യാത്ര തിരിക്കും. ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയര്‍പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രം സ്വീകരിക്കും. അന്‍വാര്‍ശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം അന്‍വാര്‍ശ്ശേരിയില്‍ തുടരാനും ശേഷം ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിലും ഇന്‍ഫക്ഷന്‍ സാധ്യത പരിഗണിച്ചും ഏതാനും ദിവസത്തേക്ക് സന്ദര്‍ശനം ഒഴിവാക്കി സഹകരിക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്.
നീതിനിഷേധങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും നിരന്തരമായ വേട്ടയാടലുകളില്‍ നിന്ന് അല്പമെങ്കിലും ആശ്വാസകരമായ സാഹചര്യം രൂപപ്പെടുന്നതിന് സഹായിച്ച പിന്തുണച്ച എല്ലാവരോടും പി.ഡി.പി.കേന്ദ്രകമ്മിറ്റി നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post