ലോക ജനസംഖ്യാ സ്ഥിരത പക്ഷാചരണം, ബ്ലോക്ക്തല ബോധവൽക്കരണ സെമിനാർ അഷ്‌റഫ്‌ കർള ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(July -12-2023)

ലോക ജനസംഖ്യാ സ്ഥിരത പക്ഷാചരണം, ബ്ലോക്ക്തല ബോധവൽക്കരണ സെമിനാർ അഷ്‌റഫ്‌ കർള ഉദ്ഘാടനം ചെയ്തു
കുമ്പള:
കുമ്പള ആരോഗ്യ ബ്ലോക്കിൻ്റെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാ സ്ഥിരത പക്ഷാചരണവും കുടുംബാസൂത്രണ മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാറും നടത്തി. ലിംഗസമത്വത്തിന്റെ ശക്തി ഉയർത്തിക്കാട്ടുക, ലോകത്തിന്റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തുക എന്നതാണ് ലോക ജനസംഖ്യാ ദിനം 2023 ന്റെ ജനസംഖ്യാ ദിനത്തിന്റെ സന്ദേശം.

ആഗോള ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട വെല്ലുവിളികളെയും അനന്തരഫലങ്ങളെയും കുറിച്ച് വ്യക്തികളിൽ അവബോധം വളർത്തുന്നതിനും ബോധവത്കരിക്കുന്നതിനുമായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.
ഐക്യരാഷ്ട്രസഭയുടെ വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഇത് സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ. 33 വര്‍ഷങ്ങളായി ജൂലൈ 11 സ്ഥിരം ജനസംഖ്യാദിനമായി ആചരിക്കുന്നുണ്ടെങ്കിലും ബോധവത്കരണം അത്ര ഫലപ്രദമാക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1999 ല്‍ ലോക ജനസംഖ്യ 600 കോടിയും 2011 ല്‍ 700 കോടിയും പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം നിലവില്‍ 7.9 ബില്ല്യണ്‍ ജനങ്ങള്‍ ലോകത്തുണ്ട്.

പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് ക്ഷേമകാര്യ  സ്ഥിരം സമിതി  ചെയർമാൻ  അഷറഫ് കർള നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. പി.എച്ച്.എൻ. എസ് ശ്രീമതി. ശോഭന, ജെ.എച്ച്.ഐ ജംഷീൽ, പി.ആർ.ഒ.കീർത്തി, എന്നിവർ സംസാരിച്ചു. ശ്രീ.അഖിൽ കാരായി നന്ദി രേഖപ്പെടുത്തി.

ബോധവത്ക്കരണ സെമിനാറിൽ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ഡോ.ദിവാകര റായ് ,പി.എച്ച്.എൻ.എസ്  ശ്രീമതി. ശോഭന എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

Post a Comment

Previous Post Next Post