(www.kl14onlinenews.com)
(July -21-2023)
ഡൽഹി : മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടി പ്രിയങ്ക ചോപ്ര. ആക്രമണത്തില്‍ നടപടിയെടുക്കാന്‍ 77 ദിവസം വേണ്ടി വന്നു. വീഡിയോ വൈറലാകേണ്ടി വന്നു. ഒരു ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനമില്ലെന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു. സ്ത്രീകളെ കരുവാക്കുന്ന നടപടി അനുവദിക്കാനാകില്ല. നീതിക്കായി കൂട്ടായി ശബ്ദമുയര്‍ത്തണണമെന്നും പ്രിയങ്കചോപ്ര പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം പുറത്തു വന്നത്.
إرسال تعليق