(www.kl14onlinenews.com)
(July -26-2023)
കോട്ടയ്ക്കല്‍: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ജ്ഞാനപീഠം ജേതാവും മലയാളത്തിന്റെ പ്രിയ എഴുത്തുകാരനുമായ എം ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ചു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
“ആധുനിക മലയാള സാഹിത്യത്തിലെ ഇതിഹാസവും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ശ്രീ എം ടി വാസുദേവൻ നായരെ കോട്ടക്കയ്ക്കലില്‍ വച്ച് കണാന്‍ സാധിച്ചു. അദ്ദേഹം എനിക്ക് ഒരു പേന സമ്മാനിച്ചു. ഇത് ഞാന്‍ എക്കാലവും കാത്തുസൂക്ഷിക്കും,” രാഹുല്‍ ഗാന്ധി ഫെയ്സ്ബുക്കില്‍ കുറിച്ചു.
“90-ാം വയസിലും അദ്ദേഹത്തിന്റെ കണ്ണുകളില്‍ അസാധാരണമായ വൈദഗ്ദ്ധ്യം കാണാനായത് പ്രചോദനാത്മകമാണ്. ചെയ്യുന്ന പ്രവര്‍ത്തികളില്‍ മികച്ചവരായിരിക്കുന്ന എന്നതിന് അദ്ദേഹം വലിയ ഉദാഹരണമാണ്,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
15 മിനുറ്റോളം കൂടിക്കാഴ്ച നീണ്ടതായാണ് ലഭിക്കുന്ന വിവരം. രാഹുല്‍ എംടിക്ക് നവതി ആശംസകള്‍ നേര്‍ന്നു.
إرسال تعليق