മണിപ്പൂരിന് പിന്നാലെ പശ്ചിമ ബംഗാളിലും സമാന ആക്രമണം; രണ്ട് സ്ത്രീകളെ മർദ്ദിച്ച് അർദ്ധനഗ്നരാക്കി

(www.kl14onlinenews.com)
(July -22-2023)

മണിപ്പൂരിന് പിന്നാലെ പശ്ചിമ ബംഗാളിലും സമാന ആക്രമണം; രണ്ട് സ്ത്രീകളെ മർദ്ദിച്ച് അർദ്ധനഗ്നരാക്കി
പശ്ചിമ ബംഗാളിലെ മാൾഡയിൽ സ്ത്രീകൾക്ക് നേരെ മണിപ്പൂരിന് സമാനമായ ആക്രമണം. രണ്ട് സ്ത്രീകളെ മർദ്ദിക്കുകയും അർദ്ധനഗ്നരായി നടത്തിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപിച്ചു. നാല് ദിവസം മുൻപാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. മാൾഡയിലെ പകുവാഹട്ടിൽ നാട്ടുകാർ മോഷണക്കുറ്റം ആരോപിച്ച് രണ്ട് സ്ത്രീകളെ മർദ്ദിക്കുകയായിരുന്നു.

ആരോപണവിധേയരായ രണ്ട് സ്ത്രീകളെ മറ്റ് സ്ത്രീകൾ ആക്രമിക്കുന്നതാണ് വീഡിയോ കാണുന്നത്. എന്നാൽ, സംഭവത്തിൽ പശ്ചിമ ബംഗാൾ പോലീസിന് ഇതുവരെ പരാതി ലഭിച്ചില്ല. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. മോഷണം നടത്തുന്നതിനിടെ രണ്ട് സ്ത്രീകളെയും പിടികൂടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

“മൂന്ന് നാല് ദിവസം മുമ്പ് മാൾഡയിലെ പകുഹട്ട് ഏരിയയിലാണ് സംഭവം നടന്നത്. സംശയാസ്പദമായ സംഭവത്തിൽ രണ്ട് സ്ത്രീകളെ നാട്ടുകാരായ വ്യാപാരികൾ പിടികൂടി. രണ്ട് സ്ത്രീകളെയും പ്രാദേശത്തുള്ള സ്ത്രീകളാണ് മർദ്ദിച്ചത്. പിന്നീട് രണ്ട് സ്ത്രീകളും പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടു.സ്ത്രീകളോ വ്യാപാരികളും ഇക്കാര്യത്തിൽ പോലീസിൽ പരാതി നൽകിയിട്ടില്ലെന്ന് പശ്ചിമ ബംഗാൾ പോലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


മണിപ്പൂർ സംഘർഷം

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ പുരുഷന്മാർ നഗ്നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ സോഷ്യൽ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേതുടർന്ന് മണിപ്പൂർ വീണ്ടും സംഘർഷഭരിതമായി. മെയ് നാലിനുള്ള വീഡിയോ ജൂലൈ 19 ന് രാത്രിയാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

വീഡിയോയിൽ കാണുന്ന സ്ത്രീകളിൽ ഒരാളെ കൂട്ടബലാത്സംഗം ചെയ്യുകയും തടയാൻ ശ്രമിച്ചപ്പോൾ അവളുടെ സഹോദരൻ കൊല്ലപ്പെടുകയും ചെയ്തു. വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. തുടർന്ന് വെള്ളിയാഴ്ച മുഖ്യപ്രതിയുടെ വീട് ചിലർ കത്തിച്ചു. ഹീനമായ പ്രവൃത്തിയെ രാഷ്ട്രീയ തലത്തിലുള്ള നേതാക്കൾ അപലപിച്ചു. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളും ബിജെപി സർക്കാരിനെ പാർലമെന്റിൽ വിമർശിച്ചു.

Post a Comment

Previous Post Next Post