(www.kl14onlinenews.com)
(July -07-2023)
കാസർകോട് :വായനയുടെ സാധ്യതകളെ പഠനവിധേയമാക്കികൊണ്ട് എസ് എസ് എഫ് കലാലയം സാംസ്ക്കാരിക വേദിയുടെ കീഴില്‍ സംഘടിപ്പിച്ച അക്ഷരക്കൂട്ടം എഴുത്തുക്കാരനും അധ്യാപകനുമായ പത്മനാഭന്‍ ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു.
കാസറഗോഡ് സ്റ്റുഡന്റസ് സെന്ററില്‍ നടന്ന യോഗം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് സഅദി പൂങ്ങോട് അധ്യക്ഷത വഹിച്ചു.നവീകരിച്ച കലാലയം ജില്ലാ ലൈബ്രററിയുടെ ഉദ്ഘാടനം കൂടി ചടങ്ങില്‍ നടന്നു.എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ്,ജില്ലാ സെക്രട്ടറിമാരായ ബാദുഷ സഖാഫി,മന്‍ഷാദ് അഹ്സനി,റസാഖ് സഅദി,അബൂസാലി പെര്‍മുദെ,തുടങ്ങിയവര്‍ സംബന്ധിച്ചു.ഖാദര്‍ സഖാഫി നാരമ്പാടി സ്വാഗതവും ഇര്‍ഷാദ് കളത്തൂര്‍ നന്ദിയും പറഞ്ഞു.
إرسال تعليق