ഉമ്മന്‍ ചാണ്ടിക്ക് ആദരം; കേരളത്തില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

(www.kl14onlinenews.com)
(July -18-2023)

ഉമ്മന്‍ ചാണ്ടിക്ക് ആദരം; കേരളത്തില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ അനുശോചിച്ച് കേരളത്തില്‍ ഇന്ന് സര്‍ക്കാര്‍ പൊതു അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ദുഃഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും അവധിയാണ്. ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.25നാണ് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ മരണ വാര്‍ത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിട്ടുണ്ട്.

ക്യാന്‍സര്‍ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കളാണ്.രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകുയായിരുന്നു. സംസ്‌ക്കാരം പുതുപ്പള്ളിയില്‍. പൊതു ദര്‍ശനമടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

Previous Post Next Post