മതസൗഹാർദ്ദവും ഐക്യവും മുസ്ലിം ലീഗിന്റെ മുഖമുദ്ര - മുസ്ലിം ലീഗ്

(www.kl14onlinenews.com)
(July -26-2023)

മതസൗഹാർദ്ദവും ഐക്യവും മുസ്ലിം ലീഗിന്റെ മുഖമുദ്ര - മുസ്ലിം ലീഗ്
കാസർകോട് : ബഹു സ്വര സമൂഹത്തിൽ മത സൗഹാർദ്ദത്തിനും വ്യത്യസ്ത സമുദായങ്ങ ളോട് ഐക്യത്തിനും നാടിൻ്റെ സമാധാനത്തി നും പ്രാധാന്യം കല്പിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗെന്നും അതിന് കളങ്ക മുണ്ടാക്കാൻ ഇടവരുത്തുന്ന എല്ലാ പ്രവർത്ത നങ്ങളിലും പാർട്ടി പ്രവർത്തകർ ജാഗ്രത പുലർത്തണ മെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂർ ജനതക്കുള്ള ഐക്യ ദാർഢ്യ റാലിയിൽ പാർട്ടിയുടെ നയങ്ങൾക്കും ആശയാദർശങ്ങൾക്കും വിരുദ്ധമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ ഉടനടി പാർട്ടിയിൽ നിന്നും പുറത്താക്കിയ നടപടി മുസ്ലിം ലീഗ് പുലർത്തുന്ന ജാഗ്രതയുടെഭാഗമാണെന്നും, പ്രസ്തുത സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഖേദം പ്രകടിപ്പിച്ചത് പാർട്ടിയുടെ മഹത്വംഉയർത്തിപ്പിടിക്കുന്ന ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്തുത സംഭവത്തിൻ്റെ പേരിൽ വർഗ്ഗീയത പ്രചരിപ്പിക്കുന്നവരെ പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം

യൂത്ത് ലീഗ് പ്രവർത്തകൻ അബ്ദുൽ സലാമിനെയാണ് പുറത്താക്കിയത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. ബിജെപി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. ഇന്നലെ നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയിലായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വിദ്വേഷ മുദ്രാവാക്യം.

'അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും' എന്നതായിരുന്നു മുദ്രാവാക്യം. അതേസമയം സംഘടനാ നിലപാടിന് വിരുദ്ധമാണ് മുദ്രാവാക്യമെന്ന് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു. മുസ്‌ലിം ലീഗിന്റെ ആശയങ്ങള്‍ക്കു വിരുദ്ധമായ രീതിയിലും അച്ചടിച്ചു നല്‍കിയതില്‍നിന്നു വ്യതിചലിച്ചും പ്രവര്‍ത്തിച്ചതിനാണ് ഇയാള്‍ക്കെതിരെ നടപടിയെന്നു ഫിറോസ് വ്യക്തമാക്കി. അബ്ദുല്‍ സലാം ചെയ്തതു മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും യൂത്ത് ലീഗ് പ്രസ്താവനയില്‍ അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചു. ബിജെപി വക്താവ് അമിത് മാളവ്യ അടക്കുമുള്ളവര്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തൽ, അന്യായമായ സംഘംചേരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. സലാമിനെ കൂടാതെ കണ്ടാല്‍ അറിയുന്ന മൂന്നൂറ് പ്രവര്‍ത്തകര്‍ക്കെതിയും ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചു. ബിജെപി വക്താവ് അമിത് മാളവ്യ അടക്കുമുള്ളവര്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു.

Post a Comment

Previous Post Next Post