(www.kl14onlinenews.com)
(July -15-2023)
യൂറോപ്യൻ പാർലമെന്റിലും ചർച്ചയായി മണിപ്പൂർ, പ്രധാനമന്ത്രി 'ഒരക്ഷരം മിണ്ടിയില്ല': മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിലെ സ്ഥിതിഗതികൾ യൂറോപ്യൻ പാർലമെന്റിൽ ചർച്ച ചെയ്ത് പ്രതിഷേധ പ്രമേയം പാസ്സാക്കിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു.
"മണിപ്പൂർ കത്തിച്ചു. യൂറോപ്യൻ യൂണിയൻ പാർലമെന്റ് ഇന്ത്യയുടെ ആഭ്യന്തര കാര്യം ചർച്ച ചെയ്തു. പ്രധാനമന്ത്രി ഇതേക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല."- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Manipur burns. EU Parliament discusses India’s internal matter.
PM hasn’t said a word on either!
Meanwhile, Rafale gets him a ticket to the Bastille Day Parade.
— Rahul Gandhi (@RahulGandhi) July 15, 2023
വിഷയത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു.
إرسال تعليق