(www.kl14onlinenews.com)
(July -16-2023)
സുല്‍ത്താന്‍ബത്തേരി: വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. പാത്തിക്കല്‍ പാലത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. പുഴയില്‍ ചാടി ആത്മഹത്യക്ക് ദക്ഷയുടെ മാതാവ് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പാത്തിക്കല്‍ ജെയിന്‍ കോളനിയില്‍ അനന്തഗിരി വീട്ടില്‍ ഓംപ്രകാശിന്റെ മകളാണ് ദക്ഷ.
വിഷം കഴിച്ചാണ് പാത്തിക്കല്‍പാലത്തില്‍ നിന്ന് ദക്ഷയുമായി അമ്മ ദര്‍ശന പുഴയിലേക്ക് ചാടിയത്. ദക്ഷയ്ക്കായി ഫയര്‍ഫോഴ്സും പൊലീസും എന്‍ഡിആര്‍എഫും സന്നദ്ധപ്രവര്‍ത്തകരും തെരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശക്തമായ അടിയൊഴുക്ക് തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കിട്ടിയത്.
Post a Comment