ഹിജ്‌റ: പുതുവർഷത്തെ വരവേറ്റ് മുക്കൂട് മദ്റസ

(www.kl14onlinenews.com)
(July -19-2023)

ഹിജ്‌റ: പുതുവർഷത്തെ വരവേറ്റ് മുക്കൂട് മദ്റസ

പള്ളിക്കര: ഹിജ്റ കലണ്ടർ വർഷാരംഭത്തിലെ പുതുവർഷത്തെ വരവേറ്റുകൊണ്ട് പള്ളിക്കര റെയിഞ്ചിലെ ഹിദായത്ത് സിബിയാൻ ഹയർ സെക്കൻഡറി മദ്രസ വിദ്യാർത്ഥികൾ പുതുവർഷത്തെ ഓർമിപ്പിക്കും വിധം പാദങ്ങൾ അണിയൊപ്പിച്ച് 1445 ആകൃതിയിൽ നിരന്നു നിന്നപ്പോൾ വിദ്യാർത്ഥികളുടെ കൗതുകത്തോട് കൂടിയുള്ള ആ കാഴ്ച യേറെ മനസ്സുകളിൽ ജനശ്രദ്ധ നേടി.
പുതുവർഷ പുലരി നീച പ്രവർത്തനങ്ങളുമായി ആഘോഷം കൊണ്ടാടുന്ന സമൂഹത്തിലേക്ക് ഹിജ്‌റ വർത്തമാനങ്ങൾ പുതുതലമുറയ്ക്ക് നന്മകളും സൽപ്രവർത്തനങ്ങളും ആയി കൂടിച്ചേർന്ന് സത്യവിശ്വാസികൾക്ക് ആദർശ വീര്യവും ത്യാഗസമർപ്പണങ്ങളും ആത്മവിശ്വാസങ്ങളുമായി പുതുസന്ദേശം കൈമാറാൻ നാം ശ്രദ്ധിക്കണം. പുത്തൻ രീതിയിലുള്ള ആഘോഷ പരിപാടികൾക്കാണ് ഹിദായത്ത് സിബിയാൻ മദ്രസ വിദ്യാർത്ഥികൾ സാക്ഷിയായത്.
മുഅല്ലിം ഡേ ക്യാമ്പയിനുമായി വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മുഹറം പുതുവർഷ പ്രോഗ്രാം സംഘടിപ്പിച്ചത്. ഹിജ്റ സന്ദേശം, ക്വിസ് പ്രോഗ്രാം, ഗ്രീറ്റിങ്ങ് കാർഡുകൾനിർമാണം, സ്റ്റുഡന്റ് അസംബ്ലി, തുടങ്ങി വിവിധ പ്രോഗ്രാമുകൾ ക്യാമ്പയിനുമായി സംഘടിപ്പിക്കുകയാണ്.

ക്യാമ്പിനുമായി നടന്ന പ്രോഗ്രാമിൽ സദർ മുഅല്ലിം യൂനുസ് ഫൈസി കാക്കടവിന്റെ അധ്യക്ഷതയിൽ ജമാഅത്ത് പ്രസിഡണ്ട് യൂസഫ് ഹാജി ഉദ്ഘാടനം ചെയ്തു. മദ്രസ ലീഡർ ആയി  തെരഞ്ഞെടുത്ത മിദ്ലാജ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റെടുത്തു.  കെ കെ മുഹമ്മദ്, ഹംസ ഹാജി അൽ അമീൻ,  ഫർഹാൻ ഫൈസി ബല്ലാ കടപ്പുറം, മുഹമ്മദലി യമാനി ബല്ലാ കടപ്പുറം, നിയാസ് ഫൈസി ചിത്താരി, മജീദ് ഫൈസി നിലമ്പൂർ, ഹാഫിള് ബഹാഹുദ്ദീൻ റബ്ബാനി, അബൂബക്കർ മൗലവി, അബ്ദുള്ള ജീലാനി നഗർ,ആബിദ് മുക്കൂട്, മുഹമ്മദ്‌ മുക്കൂട്, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post