കയ്യും തലയും വെട്ടി കാളീപൂജ നടത്തും'; ഷംസീറിനും പി ജയരാജനുമെതിരെ പ്രകോപന മുദ്രാവാക്യവുമായി ബിജെപി

(www.kl14onlinenews.com)
(July -28-2023)

'കയ്യും തലയും വെട്ടി കാളീപൂജ നടത്തും'; ഷംസീറിനും പി ജയരാജനുമെതിരെ പ്രകോപന മുദ്രാവാക്യവുമായി ബിജെപി
മാഹി: സ്പീക്കര്‍ എ എന്‍ ഷംസീറിനും സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജനുമെതിരെ പ്രകോപന മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. ഇരുവരുടേയും കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്നാണ് ഭീഷണി. തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു പ്രകോപന മുദ്രാവാക്യം വിളിച്ചത്. കഴിഞ്ഞ ദിവസം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പി ജയരാജന്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷാണ് ഷംസീറിനെതിരെ ആദ്യം ഭീഷണി മുഴക്കി തലശ്ശേരിയില്‍ പ്രസംഗിച്ചത്.

ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയാണ് ജയരാജന്‍ രംഗത്തെത്തിയത്. ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന മുന്നറിയിപ്പായിരുന്നു പി ജയരാജന്റേത്.

ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏത് നീക്കത്തേയും ജനം പ്രതിരോധിക്കുമെന്നും പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. ഇതാണ് വീണ്ടും ബിജെപിക്കാരെ പ്രകോപിപ്പിച്ചത്.

ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ ആദ്യത്തെ പ്രസംഗം. കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ പോയത് പോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും ഗണേഷ് പ്രസംഗിച്ചിരുന്നു.

Post a Comment

أحدث أقدم