കൂളസ്റ്റ് സമ്മർ പാസെടുക്കൂ; ദുബായ് പാർക്ക്സിൽ വേനൽ ആഘോഷിക്കാം

(www.kl14onlinenews.com)
(July -08-2023)

കൂളസ്റ്റ് സമ്മർ പാസെടുക്കൂ; ദുബായ് പാർക്ക്സിൽ വേനൽ ആഘോഷിക്കാം

ദുബായ് :ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ടിൽ വേനൽക്കാല ആഘോഷങ്ങൾ തുടങ്ങി. 499 ദിർഹത്തിന് അവതരിപ്പിച്ച കൂളസ്റ്റ് സമ്മർ പാസിൽ ദുബായ് പാർക്ക്സിലെ മോഷൻഗേറ്റ്, ദ് ഗ്രീൻ പ്ലാനറ്റ്, റോക്സി സിനിമാസ്, നിയോൺ ഗാലക്സി, ഹബ് സീറോ ആർക്കേഡ് എന്നിവിടങ്ങളിലേക്ക് പ്രവേശനം ലഭിക്കും.

സെപ്റ്റംബർ 30വരെ സമ്മർ പാസിന് കാലാവധിയുണ്ട്. മോഷൻഗേറ്റിലെ സാഹസിക റൈഡുകളിൽ കയറാനും സിനിമ കാണാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഈ ഒരു പാസ് മതിയാകും.

പാസുള്ളവർക്ക് അവിടെ കടകളിൽ നിന്നു സാധനങ്ങൾ വാങ്ങുമ്പോൾ 10% വിലക്കിഴിവും ലഭിക്കും. കുട്ടികൾക്കൊപ്പം ആയമാർ ഉണ്ടെങ്കിൽ അവർക്ക് 199 രൂപയുടെ പ്രത്യേക പാസും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് dubaiparksandresorts.com

Post a Comment

Previous Post Next Post