(www.kl14onlinenews.com)
(July -29-2023)
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്താണ് സംഭവം. ബസിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ബസ് നിര്‍ത്തി എല്ലാവരെയും പുറത്തിറക്കിയത് വന്‍ അപകടം ഒഴിവാക്കി. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീയണച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ബസ് പൂര്‍ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. മംഗലപുരം പൊലീസ് അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
രാവിലെ എട്ട് മണിയോടെ ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ചെമ്പകമംഗലത്തിന് സമീപം ബസില്‍t നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയ ഡ്രൈവറുടെ സമയോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കി.
Post a Comment