പോക്സോ കേസിൽ കായികാധ്യാപകന്‍ അറസ്റ്റില്‍

(www.kl14onlinenews.com)
(July -12-2023)

പോക്സോ കേസിൽ കായികാധ്യാപകന്‍ അറസ്റ്റില്‍
വയനാട്ടില്‍ പോക്‌സോ കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍. മേപ്പാടി ഗവ. ഹയര്‍സെക്കന്‍fcഡറി സ്‌കൂള്‍ അധ്യാപകനായ പുത്തൂര്‍വയല്‍ സ്വദേശി ജി.എം.ജോണി (50) ആണ് പിടിയിലായത്. സ്‌കൂളിലെ അഞ്ചോളം വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലാണ് മേപ്പാടി പൊലീസിന്റെ നടപടി. ഇയാൾ മോശമായ രീതിയില്‍ പെരുമാറിയെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം കായിക അധ്യാപകനായിരുന്നു ജോണി. ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ടതിനു ശേഷമാണ് അഞ്ചോളം വിദ്യാര്‍ഥിനികള്‍ നേരിട്ട് മേപ്പാടി സ്റ്റേഷനിലെത്തി ഇന്‍സ്‌പെക്ടറെ കണ്ട് പരാതി പറഞ്ഞത്. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെ കസബ സ്റ്റേഷനില്‍ പോക്‌സോ കേസുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിക്കെതിരെ വേറെയും സമാനപരാതിയുണ്ടോയെന്ന് പരിശോധിക്കാനാണ് പൊലീസ് നീക്കം. ഇതിനായി സ്‌കൂളിലെ മറ്റ് കുട്ടികളുടെ മൊഴി എടുക്കും. കുട്ടികള്‍ക്കായി സ്‌കൂളില്‍ കൗണ്‍സിലിങ് നടത്താനും പദ്ധതിയുണ്ട്

Post a Comment

أحدث أقدم