(www.kl14onlinenews.com)
(July -03-2023)
ഡിജിറ്റൽ സർവേകളിലെ അപാകത; സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കലക്ടർക്ക് നൽകിയ നിവേദനത്തിന് ഫലം കണ്ടു: ഉന്നത ഉദ്യോഗസ്ഥന്മാർ പൊതുജനങ്ങളിൽ നിന്ന് നേരിട്ടെത്തി പരാതികൾ സ്വീകരിക്കും
കുമ്പള:
മഞ്ചേശ്വരം താലൂക്കിലെ കുമ്പള പഞ്ചായത്തിൽ നടക്കുന്ന ഡിജിറ്റൽ ഭൂ സർവ്വേയിലെ അപാകതയെ സംബന്ധിച്ചു കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള കഴിഞ്ഞദിവസം ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഈ മാസം ജൂലൈ 6 രാവിലെ 10:30 ന് കാസർഗോഡ് കലക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ ബംബ്രാണ ഹെൽത്ത് സെന്റർ കോംപൗണ്ടിൽ വെച്ച് പൊതുജനങ്ങളിൽ നിന്നും പരാതികൾ നേരിട്ട് സ്വീകരിക്കും.
Post a Comment