ഉംറ വിസ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് – ഉംറ മന്ത്രാലയം; ഈ മാസം മുതൽ തീർഥാടകർക്ക് പ്രവേശിക്കാം

(www.kl14onlinenews.com)
(July -05-2023)

ഉംറ വിസ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് – ഉംറ മന്ത്രാലയം; ഈ മാസം മുതൽ തീർഥാടകർക്ക് പ്രവേശിക്കാം

റിയാദ്: മൂഹറം ഒന്ന് (ഈ മാസം 19) മുതല്‍ സൗദിയിലേയ്ക്ക് ഉംറ തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാം. ഉംറ വീസ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്– ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് നുസുക് പ്ലാറ്റ്‌ഫോം ( https://www.nusuk.sa/ar/about) വഴി വീസയ്ക്ക് അപേക്ഷ നല്‍കാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്ക, മദീന എന്നിവിടങ്ങളിലേയ്ക്ക് മുസ്‌ലിങ്ങൾക്ക് എത്തിച്ചേരുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുകയും അവര്‍ക്ക് താമസം, ഗതാഗത സേവനങ്ങള്‍ എന്നിവ തിരഞ്ഞെടുക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് നുസുക് പ്ലാറ്റ്‌ഫോം.

ഫാമിലി സന്ദര്‍ശക, ടൂറിസ്റ്റ് , ട്രാന്‍സിറ്റ് വീസകളിലൂടെ സൗദിയില്‍ എത്തിയവര്‍ക്കും നുസുക് വഴി ഉംറക്കും റൗദ സന്ദര്‍ശനത്തിനും ബുക്ക് ചെയ്യാം.

Post a Comment

Previous Post Next Post