(www.kl14onlinenews.com)
(July -27-2023)
ദുബൈ: അബൂദബി രാജകുടുംബാഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ് യാൻ അന്തരിച്ചു. അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാന്റെ സഹോദരനുമാണ് ശൈഖ് സഈദ്. നേരത്തെ രാജ്യത്തിന്റെ വിവിധ ഔദ്യോഗിക ചുമതലകൾ വഹിച്ചിട്ടുണ്ട്. രോഗബാധിതനായി ചികിൽസയിലായിരുന്നു ഇദ്ദേഹം. നിര്യാണത്തെ തുടർന്ന് യു.എ.ഇയിൽ വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ശൈഖ് സഈദിന്റെ നിര്യാണത്തിൽ വിവിധ ജി.സി.സി രാഷ്ട്ര നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
Post a Comment