(www.kl14onlinenews.com)
(July -26-2023)
ഡൽഹി :
ആം ആദ്‌മി പാർട്ടി (എഎപി) എംപി രാഘവ് ഛദ്ദയെ പാർലമെന്റിന് പുറത്ത് കാക്ക ആക്രമിക്കുന്നതിന്റെ ചിത്രം ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. മൺസൂൺ സമ്മേളനം നടന്നു കൊണ്ടിരിക്കുന്ന പാർലമെന്റിന് പുറത്തുള്ള രാഘവ് ഛദ്ദയെയാണ് ചിത്രങ്ങളിൽ കാണുന്നത്.
ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കാക്ക അദ്ദേഹത്തിന്റെ തലയിൽ കൊത്താൻ ശ്രമിക്കുകയായിരുന്നു. കാക്കയിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുന്നതും ചിത്രങ്ങളിൽ കാണാം.
എന്നാൽ സംഭവത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിജെപി ഡൽഹി ഘടകം ഛദ്ദയെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നു. പ്രശസ്‌തമായ ഹിന്ദി ചൊല്ല് കൂടി ചേർത്തായിരുന്നു ബിജെപിയുടെ പരിഹാസം. "ആരും കള്ളം പറയരുത്, പറഞ്ഞാൽ അവരെ കാക്ക കൊത്തും" എന്നായിരുന്നു ബിജെപിയുടെ പരിഹാസം.
ഇന്ന് വരെ ഞങ്ങൾ അത് കേട്ടിട്ടേയുള്ളു. ഇന്ന് കള്ളനെ കാക്ക കൊത്തുന്നത് ഞങ്ങൾ കണ്ടു" എന്ന അടിക്കുറിപ്പോടെയാണ് ഡൽഹി ബിജെപി ട്വീറ്റ് പങ്കുവച്ചത്. ബിജെപി നേതാവ് തേജീന്ദർ പാൽ സിംഗ് ബഗ്ഗയും രാഘവ് ഛദ്ദയെ പരിഹസിച്ച് രംഗത്ത് വന്നു.
അതേസമയം, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള അവിശ്വാസ പ്രമേയം അംഗീകരിച്ചതോടെ പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തെ നേരിടാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയപ്പോൾ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ഫ്ലോർ ലീഡർ നാഗേശ്വര റാവുവും സ്‌പീക്കർക്ക് പ്രത്യേക നോട്ടീസ് അയച്ചു.
Post a Comment