(www.kl14onlinenews.com)
(July -15-2023)
തെരുവിലൂടെ വലിച്ചിഴച്ചു, നിലത്തിട്ട് മര്‍ദ്ദനം: മദ്യം വാങ്ങാൻ പണം നല്‍കാത്തതിന് നടുറോഡിൽ അമ്മയോട് മകന്റെ ക്രൂരത
നാഗര്‍കുര്‍ണൂ: തെലങ്കാനയില്‍ മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു.നാഗര്‍കുര്‍ണൂയില്‍ യുവാവ് അമ്മയെ തെരുവിലൂടെ വലിച്ചിഴച്ച ശേഷം നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
നാഗര്‍കുര്‍ണൂലിലെ ഒരു തെരുവിലാണ് മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് സന്തോഷ് എന്നയാള്‍ അമ്മയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. പത്മമ്മയെ തെരുവിലൂടെ വലിച്ചിഴച്ച് തല നിലത്തടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം.ഭര്‍ത്താവ് നഷ്ടപ്പെട്ട പത്മമ്മ ഹോട്ടലില്‍ പണിയെടുത്താണ് ജീവിക്കുന്നത്. മകന്‍ മദ്യപാനത്തിന് അടിമയാണെന്ന് പത്മമ്മ പറയുന്നു.
إرسال تعليق