'ചെങ്കളിയൻ പെരുമ' 2023: ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റിനും ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത്‌ പ്രവർത്തകർക്കും അബുദാബിയിൽ സ്വീകരണം നൽകി

(www.kl14onlinenews.com)
(July -01-2023)

'ചെങ്കളിയൻ പെരുമ' 2023:
ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റിനും ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത്‌ പ്രവർത്തകർക്കും അബുദാബിയിൽ സ്വീകരണം നൽകി
അബുദാബി: ഹൃസ്വ സന്ദർശനാർത്ഥം യുഎ യി യിൽ എത്തിയ ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദർ ബദ്രിയക്കും “ചെങ്കളിയൻ പെരുമ” പരിപാടിയുടെ ഭാഗമായി അബുദാബി സന്ദർശിച്ച ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത്‌ പ്രവർത്തകർക്കും അബുദാബിയിൽ സ്വീകരണം നൽകി. ചെങ്കള പഞ്ചായത്ത് കെഎംസിസി യുടെയും ഷാർജ കെഎംസിസി യുടെയും ജില്ലാ,മണ്ഡലം പഞ്ചായത്ത്‌ തല പ്രവർത്തകർക്ക് വൻ ആവേശമാണ് ഈ ഒരു ഒത്തു ചേരലിലൂടെ ഉണ്ടായത്. ഖാദർ ബദ്രിയ സാഹിബിനു അബുദാബി ചെങ്കള പഞ്ചായത്ത് കെഎംസിസി യുടെ സ്നേഹോപഹാരം മുൻ ജില്ലാ ജന.സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല, മണ്ഡലം പ്രസിഡന്റ്‌ അസിസ് ആറാട്ടുകടവ്, ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി രിഫായത് പള്ളത്തിൽ, ട്രഷറർ ഹനീഫാ എരിയാൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൽകി.   
ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുവാനും സാമൂഹിക നന്മക്കും വേണ്ടി ഇനിയും ഇത്തരം ഒത്തുചേരലുകൾ ഉണ്ടാവട്ടെ എന്ന് ഇരു എമിരേറ്റുകളിൽ നിന്നും പങ്കെടുത്ത പ്രവർത്തകർ ആശംസിച്ചു.
പരിപാടിയിൽ മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് ഭാരവാഹികൾ, കെഎംസിസി യുടെ പ്രവർത്തകർ സംബന്ധിച്ചു.

Post a Comment

أحدث أقدم