(www.kl14onlinenews.com)
(July -26-2023)
✍️ഹംസ വഹബി അഡ്യാർ കണ്ണൂർ
കർമ്മവീഥിയിൽ വിപ്ലവം തീർത്ത അഡ്യാർ കണ്ണൂർ മുഹമ്മദ് മുസ്ലിയാർ,
50 വർഷം പഴക്കമുള്ള ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പരക്കെ പ്രചരിച്ചു കൊണ്ടിരിക്കുന്നു. 1973ല്‍ മൊഗ്രാൽപുത്തൂരിൽ നടന്ന ഒരു കല്യാണവുമായി ബന്ധപ്പെട്ടിട്ടുള്ള ഫോട്ടോയാണിത്.
പ്രഗൽഭ പണ്ഡിതനും സൂഫിവര്യനുമായിരുന്ന മർഹൂം അഡ്യാർ കണ്ണൂർ മുഹമ്മദ് മുസ്ലിയാരും പല മഹല്ലിലെ ഖാസിയും മഹാ ഗുരുവുമായിരുന്ന സയ്യിദ് ഉമർ മുത്തുക്കോയ തങ്ങൾ തലശ്ശേരിയും പങ്കെടുത്ത വിവാഹ ചടങ്ങാണിത്.
ഒരു പുരുഷായുസ്സ് മുഴുവനും മതപ്രചാരണ രംഗത്ത് സജീവ സാന്നിധ്യമായി നിറഞ്ഞുനിന്ന ബഹു അഡ്യാർ കണ്ണൂർ മുഹമ്മദ് മുസ്ലിയാർ കർമ്മ വീഥിയിൽ വിപ്ലവം തീർത്ത മഹാ മനുഷിയാണ്. മതസംഘടനകൾ ഇന്നത്തേതു പോലെ സജീവമല്ലാത്ത പഴയകാലത്ത് ഓരോ കുഗ്രാമങ്ങളിലും മത പ്രഭാഷണം നടത്തി ഇസ്‌ലാമിക സംസ്കാരം കെട്ടിപ്പടുക്കാൻ മഹാനർക്കു സാധിച്ചു.
ഏറെക്കാലം അഡ്യാർ കണ്ണൂർ മുദരിസായി സേവനം ചെയ്തിരുന്ന അദ്ദേഹം പിന്നീട് ആറങ്ങാടി, കണ്ണങ്കാർ, മൊഗ്രാൽ പുത്തൂർ, എന്നിവിടങ്ങളിൽ ഖതീബായും മുദരിസായും സേവനം ചെയ്തിട്ടുണ്ട്.
കുമ്പോൽ പി.എ. അഹ്മദ് മുസ്ലിയാർ, ആലമ്പാടി എ.എം. കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, ബദ്ർ പളളി കുഞ്ഞമ്മദ് മുസ്‌ലിയാർ, മഞ്ഞനാടി ഉസ്താദിന്റെ അനുജൻ അബ്ദുല്ല മുസ്‌ലിയാർ, പുഞ്ചാബി അബൂബക്കർ മുസ്‌ലിയാർ, എണ്മൂർ അബ്ദുല്ല മുസ്‌ലിയാർ,കുമ്പോൽ കെ.എസ്.ആറ്റക്കോയ തങ്ങൾ, തുടങ്ങിയവർ മഹാനവർകളുടെ ശിഷ്യരിൽ പ്രമുഖരാണ്.
മൂടുവിദ്ര ഖാസി അബൂബക്കർ മുസ്ലിയാർ, ബാംഗ്ലൂർ അബ്ദുൽ ഖാദർ മുസ്ലിയാർ, മൊഗ്രാൽപുത്തൂർ മർഹൂം ഇസ്മായിൽ മുസ്ലിയാർ, ഹനീഫ് മുസ്ലിയാർ, ഹാഷിം ഹംസ വഹബി ഉമർ ബദവി, സെയ്തലവി ഹനീഫി, അബ്ദുറസാഖ് മദനി തുടങ്ങിയവർ മക്കളിൽ പ്രമുഖരാണ്. നെല്ലിക്കുന്ന് തങ്ങളുപ്പാപ്പ അഡ്യാർ കണ്ണൂർ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ പിതാവാണ്.
1989 മാർച്ച് 31ന് മരണപ്പെട്ട അദ്ദേഹത്തിന്റെ മഖ്ബറ കർണാടകയിലെ ബി സി റോഡ് മിത്തബയൽ എന്ന പ്രദേശത്താണ്.
إرسال تعليق