കുമ്പള ഫുട്ബോൾ അക്കാദമി 12 വയസ്സ് മുതലുള്ള കുട്ടികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു

(www.kl14onlinenews.com)
(July -18-2023)

കുമ്പള ഫുട്ബോൾ അക്കാദമി 12 വയസ്സ് മുതലുള്ള കുട്ടികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു
                          
 കുമ്പള :ആഗസ്റ്റ് ആദ്യവാരം മുതൽ കുമ്പള പഞ്ചായത്തിലെ, ആരിക്കാടിൽ വെച്ച് സംഘടിപ്പികുന്ന പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷകർത്താസംഗമം ആരിക്കാടി അമാന സെന്ററിൽ വച്ച് നടന്നു.
സംഗമം കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഫുട്ബോൾ അക്കാദമി ട്രഷറുമായ നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മറ്റി ചെയർമാനും ഫുട്ബോൾ അക്കാദമി പ്രസിഡണ്ടുമായ അഷ്‌റഫ്‌ കർള അധ്യക്ഷത വഹിച്ചു, പ്രമുഖ നീന്തൽ താരം കാസർഗോഡ് തീരദേശ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ എം ടി പി സൈഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ഖലീൽ മാസ്റ്റർ, സത്താർ ആരിക്കാടി, ഗഫൂർ ഏരിയാൽ,  ബി എൻ മുഹമ്മദ് അലി, മുനീർ മുഹബ്ബത്ത്.അബ്ദുള്ള ബന്നകുളം. അലി അപ്പോളോ ഹുസൈൻ ദർവീഷ്. നിസാം  കൊടിയമ്മ. ഹുസൈൽ  ഉൾവവാർ  ഇബ്രാഹിം കൊടിയമ്മ  അഷറഫ്  കുന്നിൽ ജബ്ബാർ അരിക്കടി തുടങ്ങിയവർ സംസാരിച്ചു. ചെറുപ്രായത്തിൽ തന്നെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പത്തു വയസ്സ് കാരൻ ശിഫ മുഹബ്ബത്ത്. സഹോദരൻങ്ങളായ നീദ്ധൽ താരങ്ങൾ സൈൻ മുഹബ്ബത്ത്. ഇഷാമ് മുഹബ്ബത്ത്എന്നിവരെ ഉപഹാരങ്ങൾ നൽകി ചടങ്ങിൽ അനുമോദിച്ചു.
മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ 
സ്വാഗതവും,
നൂർ ജമാൽ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم