'ഡ്രൈവര്‍ ഉറങ്ങിപ്പോയി' നിയന്ത്രണം വിട്ട ഇന്നോവ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 8 പേർക്ക് പരിക്ക്

(www.kl14onlinenews.com)
(Jun-02-2023)

'ഡ്രൈവര്‍ ഉറങ്ങിപ്പോയി'
നിയന്ത്രണം വിട്ട ഇന്നോവ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 8 പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :നിയന്തണം വിട്ട ഇന്നോവ മറിഞ്ഞ് ഒരാള്‍ മരിച്ചു.   കാഞ്ഞങ്ങാട് പൂച്ചക്കാട് തെക്ക് പുറത്താണ് അപകടം.   കാസർകോട് സീതാംഗോളി സ്വദേശിനി നഫീസ ആണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം എന്നാണ് പൊലീസിന്റെ നിഗമനം. തീർഥാടനയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം.

പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നഫീസയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

أحدث أقدم