ബിപര്‍ജോയ് ഭീതിയില്‍ ഗുജറാത്ത്; 67 ട്രെയിനുകള്‍ റദ്ദാക്കി; കടല്‍ക്ഷോഭം രൂക്ഷം

(www.kl14onlinenews.com)
(Jun-13-2023)

ബിപര്‍ജോയ് ഭീതിയില്‍ ഗുജറാത്ത്; 67 ട്രെയിനുകള്‍ റദ്ദാക്കി; കടല്‍ക്ഷോഭം രൂക്ഷം

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് കനത്ത ജാഗ്രതയില്‍ ഗുജറാത്ത് തീരം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര– കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. വരുംമണിക്കൂറുകളില്‍ കനത്ത മഴയും 150 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബീച്ചുകളെല്ലാം അടച്ചു. ആളുകള്‍ പരമാവധി വീടുകളില്‍ കഴിയണമെന്നാണ് നിര്‍ദേശം. അടുത്ത രണ്ടുദിവസത്തേക്ക് ഗുജറാത്തില്‍ നിന്നുള്ള 67 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

കച്ച്, ജുനാഗഡ്, പോര്‍ബന്ധര്‍, ദ്വാരക എന്നിവടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ചുഴിലിക്കാറ്റ് മറ്റന്നാള്‍ വൈകീട്ട് കച്ചിനും കറാച്ചി തീരത്തിനും മധ്യേ കരതൊടുമെന്നാണ് കരുതുന്നത്. കേന്ദ്ര–സംസ്ഥാന ദുരന്തനിവാരണ സേനകള്‍, കര–വ്യോമ–നാവിക സേനകള്‍ എന്നിവ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ്. അവശ്യസാധനങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

Post a Comment

Previous Post Next Post