(www.kl14onlinenews.com)
(Jun-12-2023)
കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 5 കോടി രൂപ അനുവദിച്ചു സർക്കാർ ഉത്തവിറക്കി
കാസർകോട് : കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടലിലൂടെ 5 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തവിറക്കി. കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുമ്പളയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് അഞ്ചു കോടി പത്തു ലക്ഷം രൂപയുടെ പ്രോജക്ട് മഞ്ചേശ്വരം എം എൽ എ എ.കെ.എം.അഷ്‌റഫ് മുഖാന്തിരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള സർക്കാരിന് സമർപ്പിച്ചിരുന്നു. 1954 കാമരാജൻ സർക്കാരിന്റെ കാലത്തുള്ള പഴക്കമുള്ള കെട്ടിടമാണ് ആരോഗ്യ കേന്ദ്രത്തിന് നിലവിലുള്ളത്. ദിവസവും നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ഇവിടെ മുമ്പ് പ്രസവത്തിനും കിടത്തി ചികിത്സയ്ക്കും കൂടി നിരവധിയാളുകൾ എത്തിയിരുന്നു. നല്ലൊരു കെട്ടിടവും മറ്റു സൗകര്യങ്ങളും വരുന്നതോടു കൂടി കുമ്പളയുടെ മുഖച്ഛായ തന്നെമാറുമെന്നാണ് ബ്ലോക്ക് ഭരണ സമിതി കണക്കുകൂട്ടുന്നത്. തീരദേശ മേഖലയിലെ ആരോഗ്യ മേഖലയിൽ സുപ്രധാന പങ്കുവഹിക്കുന്ന ഈ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വികസനം ജനങ്ങളുടെ കാലങ്ങളായുള്ള സ്വപ്നമാണ് പുതിയ കെട്ടിടം നിലവിൽ വരുന്നോട് കൂടി പൂവണിയുന്നത്. ജനങ്ങൾക്ക് ഏറെ ആശ്വാസകരവും കുമ്പള പട്ടണത്തിന്റെ മുഖച്ഛായക്ക് തന്നെ മാറ്റം വരുമെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം.
إرسال تعليق