കാലവർഷം ശക്തി പ്രാപിക്കുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്

(www.kl14onlinenews.com)
(Jun-18-2023)

കാലവർഷം ശക്തി പ്രാപിക്കുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്
ജൂൺ ആദ്യ വാരം മുതൽ ദുർബലമായിരുന്ന കാലവർഷം (Monsoon) സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നു. അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനമടക്കമുള്ള കാരണങ്ങളാലാണ് നേരത്തെ കാലവർഷം പിൻവലിഞ്ഞത്. നിലവിൽ സംസ്ഥാനത്തുടനീളം ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന വിവരം.

ഇതിന്റെ ഭാഗമായി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യയുണ്ട്. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിലാണ് വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളത്. കടൽ പ്രക്ഷുബ്‌ധമായിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുകയാണ്.

Post a Comment

Previous Post Next Post