സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി ആദ്യ ഘട്ടത്തിൽ അപേക്ഷിച്ചത് 4.58 ലക്ഷം പേർ

(www.kl14onlinenews.com)
(Jun-09-2023)

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി ആദ്യ ഘട്ടത്തിൽ അപേക്ഷിച്ചത് 4.58 ലക്ഷം പേർ

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി ആദ്യ ഘട്ടത്തിൽ അപേക്ഷിച്ചത് 4,58,773 പേർ. ഇതിൽ 4,22,497 പേർ എസ്എസ്എൽസി വിജയിച്ചവരാണ്. സിബിഎസ്ഇയിൽ നിന്നുള്ള 25,350 പേരും ഐസിഎസ്ഇയിൽ നിന്നുള്ള 2,627 പേരും അപേക്ഷിച്ചിട്ടുണ്ട്. 8,299

അപേക്ഷകർ മറ്റു സ്കീമുകളിൽ നിന്നുള്ളവരാണ്.

മലപ്പുറത്താണ് (80,764) കൂടുതൽ അപേക്ഷകർ. കുറവ് വയനാട്ടിൽ (12,004). ഏകജാലക സംവിധാനത്തിലൂടെയുള്ള ട്രയൽ അലോട്മെന്റ് 13ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെന്റ് 19നും ആദ്യ ഘട്ടത്തിലെ അവസാന അലോട്മെന്റ് ജൂലൈ 1നും ആണ്. 5ന് ക്ലാസുകൾ ആരംഭിക്കും. ജൂലൈ 10ന് ആരംഭിക്കുന്ന സപ്ലിമെന്ററി അലോട്മെന്റ് ഘട്ടത്തിൽ നിലവിൽ അപേക്ഷിക്കാത്തവർക്കും അപേക്ഷ നൽകാനാകും. സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15 ആണ്.

Post a Comment

Previous Post Next Post