ചെമനാട് മാലിന്യ മുക്ത പഞ്ചായത്തെന്ന ലക്ഷ്യത്തിലേക്ക്; ഒരു വർഷത്തിനിടയിൽ ഹരിതകർമ സേന ശേഖരിച്ചത് മൂന്ന് ലക്ഷത്തി മൂപ്പത്തി ആറായിരത്തി നൂറ്റി മുപ്പത് കിലോ (336130 kg)മാലിന്യങ്ങൾ

(www.kl14onlinenews.com)
(Jun-18-2023)

ചെമനാട് മാലിന്യ മുക്ത പഞ്ചായത്തെന്ന ലക്ഷ്യത്തിലേക്ക്;
ഒരു വർഷത്തിനിടയിൽ ഹരിതകർമ സേന ശേഖരിച്ചത് മൂന്ന് ലക്ഷത്തി മൂപ്പത്തി ആറായിരത്തി നൂറ്റി മുപ്പത് കിലോ (336130 kg)മാലിന്യങ്ങൾ

കോളിയടുക്കം : ചെമ്മനാട് ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ സംസ്ക്കരണം ലക്ഷ്യമിട്ട് ആരംഭിച്ച "നല്ല വീട്" "നല്ല നാട്" "ചേലോടെ ചെമനാട്" എന്ന മാലിന്യ മുക്ത പദ്ധതിയിലൂടെ ഹരിത കർമസേന കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ശേഖരിച്ചത് മൂന്ന് ലക്ഷത്തി മുപ്പത്തി ആറായിരത്തി നൂറ്റി മുപ്പത് കിലോ. (336130 kg) മാലിന്യങ്ങൾ . ഹരിത കർമ്മസേന വീടുകളിലും കടകളിലും ആറ് റൗണ്ട് പൂർത്തീകരിച്ചപ്പോൾ ലഭ്യമായ മാലിന്യങ്ങളാണിത്. കൂടുതലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ.
2022 മെയ് മാസത്തിൽ തുടങ്ങി 2023 ജൂൺ മാസത്തിൽ അവസാനിച്ച ഒരുവർഷത്തിൽ പഞ്ചായത്തിലെ 81% വീടുകളും 95% കടകളും സർക്കാർ നിശ്ചയിച്ച ഫീസ് നൽകി ഹരിത കർമ സേനയുമായി സഹകരിച്ചു.
മുൻകാലങ്ങളിൽ റോഡ് സൈഡുകളിൽ വലിച്ചെറിയുന്നതും കത്തിച്ചു കളയുന്നതുമായ മാലിന്യങ്ങളാണ് ഇപ്പോൾ പഞ്ചായത്ത്‌ സ്വരൂപിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ വോംസ് കമ്പനിക്ക് കൈമാറുന്നത്.
ഇതിലൂടെ പഞ്ചായത്തിനെ പൂർണ്ണമായുംമാലിന്യ മുക്തമാക്കാൻ ലക്ഷ്യമിടുന്നു.
ചെമനാട് പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റുന്നതിന് ഘടകസ്ഥാപനങ്ങളിൽ സോക്പിറ്റ് പോലെയുള്ള മാലിന്യ സംസ്ക്കരണ സംവിധാനം ഒരുക്കുകയും പ്രധാനപെട്ട പാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് പരിഹരിക്കാൻ ക്യാമറ സ്ഥാപിക്കാനും പഞ്ചായത്ത്‌ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
ഹരിതകർമ സേനയുടെ സേവനം ഓരോ മാസവും ലഭ്യമാകുന്ന രീതിയിൽ പുനക്രമീകരിച്ചിട്ടുണ്ട്.
സർക്കാർ നിർദേശം പാലിക്കാതെ ഹരിത കർമസേനയുമായി സഹകരിക്കാത്തവർക്കെതിരെ നോട്ടീസ് നൽകി വരുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതിലൂടെയും പാതയോരങ്ങളിൽ വലിച്ചെറിയുന്നതിലൂടെയും നമ്മുടെ പഞ്ചായത്തിനകത്ത് ക്യാൻസർ പോലുള്ള രോഗങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ
ഇതിന് ഒരു പരിഹാരം എന്ന നിലയിൽ മുഴുവൻ ആളുകളും പഞ്ചായത്തിന്റെ *"നല്ല വീട്" "നല്ല നാട്" "ചേലോടെ ചെമനാട്"* എന്ന പദ്ധതിയുമായി സഹകരിക്കണമെന്ന് പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ അഭ്യർത്ഥിച്ചു.
ആറ് റൗണ്ടിലൂടെ പൂർത്തീകരിച്ച കണക്കുകൾ

*ഒന്നാം റൗണ്ട്*
സന്ദർശിച്ച വീടുകൾ - 12552
ശേഖരിച്ച മാലിന്യം - 89300
ലഭിച്ച യൂസർ ഫീസ് - 476020

രണ്ടാം റൗണ്ട്
സന്ദർശിച്ച വീടുകൾ - 12619
ശേഖരിച്ച മാലിന്യം - 61140
ലഭിച്ച യൂസർ ഫീസ് - 521105

മൂന്നാം റൗണ്ട്
സന്ദർശിച്ച വീടുകൾ - 13087
ശേഖരിച്ച മാലിന്യം - 41830
ലഭിച്ച യൂസർ ഫീസ് - 545185

നാലാം റൗണ്ട്
സന്ദർശിച്ച വീടുകൾ - 12984
ശേഖരിച്ച മാലിന്യം - 74450
ലഭിച്ച യൂസർ ഫീസ് - 508405

അഞ്ചാം റൗണ്ട്
സന്ദർശിച്ച വീടുകൾ - 13052
ശേഖരിച്ച മാലിന്യം - 31100
ലഭിച്ച യൂസർ ഫീസ് - 570240

ആറാം റൗണ്ട്
സന്ദർശിച്ച വീടുകൾ - 13284
ശേഖരിച്ച മാലിന്യം -38310
ലഭിച്ച യൂസർ ഫീസ് - 549345

Post a Comment

Previous Post Next Post