സുധാകരന്‍റെ അറസ്റ്റ് പകപോക്കൽ -കുഞ്ഞാലിക്കുട്ടി

(www.kl14onlinenews.com)
(June-24-2023)

സുധാകരന്‍റെ അറസ്റ്റ് പകപോക്കൽ -കുഞ്ഞാലിക്കുട്ടി
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രാഷ്ട്രീയപോക്കലെന്നു കുഞ്ഞാലിക്കുട്ടി. മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കെ സുധാകരനെ അറസ്റ്റ് ചെയ്തു. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. വ്യാജരേഖ സർട്ടിഫിക്കറ്റ്, വിവിധ അഴിമതി വിഷയങ്ങളിൽ ഉൾപ്പെടെ പ്രതിസ്ഥാനത്ത് നിൽക്കുന്ന സർക്കാരിന്റെ മുഖ രക്ഷിക്കാനുള്ള നടപടിയാണിത്. അറസ്റ്റ് സാധ്യത മുന്നിൽക്കണ്ട് കെ സുധാകരന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. താനൊരു തെറ്റും ചെയ്തില്ലെന്നും അത് നിയമത്തിന്റെ വഴിയിൽ തെളിയിക്കുമെന്നും സുധാകരൻ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സുധാകരനെതിരായ രാഷ്ട്രീയ പകപോക്കലിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്ത്തിരുന്നു

Post a Comment

أحدث أقدم