കുതിച്ചെത്തിയ രാജധാനിക്ക് മുമ്പില്‍ ട്രാക്ടര്‍, അപകടം ഒഴിവായത് തലനാരിഴയ്ക്ക്; രക്ഷിച്ചത് ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം

(www.kl14onlinenews.com)
(Jun-07-2023)

കുതിച്ചെത്തിയ രാജധാനിക്ക് മുമ്പില്‍ ട്രാക്ടര്‍, അപകടം ഒഴിവായത് തലനാരിഴയ്ക്ക്; രക്ഷിച്ചത് ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം

ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം മൂലം വന്‍ ട്രെയിന്‍ അപകടം ഒഴിവായി.പാളത്തില്‍ ട്രാക്ടര്‍ കുടുങ്ങിയത് കണ്ട് ബ്രേക്ക് ചവിട്ടി ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ന്യൂഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസാണ് (22812) തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഭോജുദി റെയില്‍വേ സ്റ്റേഷനിലെ സന്താല്‍ഡിഹ് റെയില്‍വേ ക്രോസിംഗില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

റെയില്‍വേ ക്രോസിംഗില്‍ റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതിനിടെ പെട്ടെന്ന് മുന്നോട്ടെടുത്ത ഒരു ട്രാക്ടര്‍ ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. ട്രാക്കിലൂടെ രാജധാനി എക്‌സ്പ്രസ് കടന്നുപോകാനിരിക്കെയാണ് സംഭവം. എന്നാല്‍ ട്രാക്ടര്‍ കണ്ട ലോക്കോ പൈലറ്റ് മുന്‍കരുതലെന്ന നിലയില്‍ ബ്രേക്ക് ചവിട്ടി. ഇതിന് പിന്നാലെ രാജധാനി എക്‌സ്പ്രസ് 45 മിനിറ്റോളം ഇവിടെ നിര്‍ത്തിയിടേണ്ടി വന്നു. ട്രാക്ടര്‍ നിര്‍ത്തിയിട്ട സംഭവത്തില്‍റെയില്‍വേ ഉദ്യോഗസ്ഥര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗേറ്റ് കീപ്പറെ സസ്‌പെന്‍ഡും ചെയ്തു.

Post a Comment

Previous Post Next Post