പൊതു പ്രവർത്തന മേഖലകളിൽ ദുബായ് മലബാർ കലാ സാംസ്കാരിക വേദി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: കല്ലട്ര മാഹിൻ ഹാജി

(www.kl14onlinenews.com)
(Jun-04-2023)

പൊതു പ്രവർത്തന മേഖലകളിൽ ദുബായ് മലബാർ കലാ സാംസ്കാരിക വേദി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം:
കല്ലട്ര മാഹിൻ ഹാജി
കുമ്പള: സാമൂഹ്യ സാംസ്കാരിക കലാ കായിക വിദ്യാഭ്യാസ മേഖലകളിൽ വർത്തമാനകാല ത്ത് സന്നദ്ധ സംഘടനകളും കൂട്ടായ്മകളും നടത്തി കൊണ്ടി രിക്കുന്ന പ്രവർത്തനങ്ങൾ ഏറെ മികവ് പുലർത്തുകയയാണെന്നും അത്തരം പ്രവർത്തന മേഖലയിൽ ദുബായ് മലബാർ കലാ സാംസ്കാരിക വേദി വേറിട്ട്‌ നില്കുന്നു എന്നും പ്രമുഖ വ്യവസായി കല്ലട്ര മാഹിൻ ഹാജി അഭിപ്രായപ്പെട്ടു.

പ്ലസ് ടു പരീക്ഷകളിൽ 1200ൽ 1199മാർകും നേടി ഉന്നത വിജയം നേടി ജില്ലക്ക് അഭിമാനമായ റിദ ഫാത്തിമയെ ആദരിക്കലും കുമ്പള പഞ്ചായത്തിലെ എസ് എസ് എൽ സി, പ്ലസ്ടു പരിക്ഷകളിൽ A+ ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കാനും വേണ്ടി ആരിക്കാടി അമാന ആർക്കിട്ൽ സംഘടിപ്പിച്ച മികവ് 2023 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ കെ ആരിഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്റഫ് കർള സ്വാഗതം പറഞ്ഞു, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നാസർ മൊഗ്രാൽ, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹ്മാൻ, ആരിക്കാടിയിലെ വാണിജ്യ പ്രമുഖരായ ഗഫൂർ ഏരിയാൽ, ഷാഹുൽഹമീദ് തങ്ങൾ, ഹമീദ് മുല  സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിന്നുള്ള ബിഎൻ മുഹമ്മദ് അലി, ഇബ്രാഹിം ബത്തേരി, മുഹമ്മദ് കുഞ്ഞി അബ്ദുല്ലബന്നംകുളം, അബ്ബാസ് മടിക്കേരി, അൻവർ കോളിയടുക്കം,  സിദീക് പുജൂർ, കെ എം അസീസ്, അലി യൂ എസ്, അബ്ബാസ് സൂപി തുടങ്ങിയവർ സംസാരിച്ചു.
ജംഷീർ മൊഗ്രാൽ നന്ദി പറഞ്ഞു

Post a Comment

أحدث أقدم