കെപിഎൽഒഎഫ് വെൽഫയർ മീറ്റ് വി.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു; അഡ്വൈസറി മെമ്പർ അബു യാസിറിനെ ആദരിച്ചു

(www.kl14onlinenews.com)
(Jun-20-2023)

കെപിഎൽഒഎഫ് വെൽഫയർ മീറ്റ് വി.അബ്ദുൾ സലാം
ഉദ്ഘാടനം ചെയ്തു;
അഡ്വൈസറി മെമ്പർ അബു യാസിറിനെ ആദരിച്ചു

കാസർകോട് :കേരള ഷോപ്സ് & കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിന്റെ സഹകരണത്തോടെ കേരള പാരാമെഡിക്കൽ ലബോട്ടറി ഓണേഴ്സ് ഫെഡറേഷൻ കാസറഗോഡ് ജില്ലാ കമ്മറ്റി നടത്തിയ വെൽഫയർ മീറ്റ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി.അബ്ദുൾ സലാം ഉത്ഘാടനം ചെയ്തു.
സർക്കാർ ക്ഷേമ പദ്ധതികൾ ജനഹൃദയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകൃതമായ അഡ്വൈസറി കമ്മറ്റിയിൽ അംഗമായ കെ പി എൽ ഒ എഫ് സംസ്ഥാന കമ്മറ്റി അംഗം അബൂ യാസിറിനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് ഫാസിൽ പി അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ ജഗന്നാഥ് നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم