(www.kl14onlinenews.com)
(Jun-06-2023)
കോഴിക്കോട്: താമരശേരിയില്‍ പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച പ്രതി പിടിയില്‍. കല്‍പ്പറ്റ സ്വദേശി ജിനാഫാണ് തമിഴ്നാട്ടില്‍നിന്ന് പിടിയിലായത്. ചൊവ്വാഴ്ചയായിരുന്നു പെണ്‍കുട്ടിയെ കാണാതെയായത്. വ്യാഴാഴ്ച ചുരത്തില്‍ കണ്ടെത്തുകയായിരുന്നു.
ബിരുദ വിദ്യാര്‍ഥിയായ പെണ്‍കുട്ടി വീട്ടിലേക്കെന്നും പറഞ്ഞാണ് ഹോസ്റ്റലില്‍നിന്ന് പുറപ്പെട്ടത്. തിരികെ എത്താതെ വന്നതോടെ അധികൃതര്‍ വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതോടെയാണ് ലൈംഗിക പീഡന നടന്നതായി സ്ഥിരീകരിക്കുന്നത്. പ്രതി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
إرسال تعليق