മുന്നറിയിപ്പില്ലാതെ കെട്ടിടം പൊളിക്കാൻ ശ്രമിച്ചു: സിവിൽ എഞ്ചിനീയറുടെ മുഖത്തടിച്ച് വനിതാ എംഎൽഎ

(www.kl14onlinenews.com)
(Jun-21-2023)

മുന്നറിയിപ്പില്ലാതെ കെട്ടിടം പൊളിക്കാൻ ശ്രമിച്ചു: സിവിൽ എഞ്ചിനീയറുടെ മുഖത്തടിച്ച് വനിതാ എംഎൽഎ
മുംബൈ: സിവിൽ എഞ്ചിനീയറുടെ മുഖത്തടിച്ച് വനിതാ എംഎൽഎ. മഹാരാഷ്ട്രയിലാണ് സംഭവം. താനെ ജില്ലയിലെ മീരാ ഭയന്ദറിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ഗീത ജെയിനാണ് സിവിൽ എഞ്ചിനീയറുടെ മുഖത്തടിച്ചത്. മുനിസിപ്പൽ കോർപ്പറേഷനിലെ ജൂനിയർ സിവിൽ എഞ്ചിനീയർക്കാണ് അടിയേറ്റത്.

മുന്നറിയിപ്പില്ലാതെ പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ച് കെട്ടിടം പൊളിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ഇവർ എഞ്ചിനീയറെ അടിച്ചത്. സ്ത്രീകളും കുട്ടികളും താമസിക്കുന്ന വീട് മുന്നറിയിപ്പില്ലാതെ പൊളിക്കാനായിരുന്നു ഇവരുടെ ശ്രമം. വീട് പൊളിക്കുന്നതിനിടെ കരയുന്ന സ്ത്രീകളെ നോക്കി ഒരു ഉദ്യോഗസ്ഥൻ ചിരിക്കുന്നത് കണ്ടു. ഇത് തന്നെ പ്രകോപിപ്പിച്ചെന്നും തുടർന്നാണ് ഉദ്യോഗസ്ഥനെ തല്ലിയതെന്നും എംഎൽഎ വിശദമാക്കി.

Post a Comment

Previous Post Next Post