(www.kl14onlinenews.com)
(Jun-20-2023)
അജാനൂർ: വായനയെ ഏറെ സ്നേഹിച്ച പി എൻ പണിക്കരുടെ ഓർമ്മ ദിവസം സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും വായനയുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ നടത്തിയപ്പോൾ തീർത്തും വൈവിധ്യമാർന്ന ഒരു ചലഞ്ചുമായാണ് ജി എൽ പി എസ് മുക്കൂടിലെ വിദ്യാർത്ഥികൾ വായന ദിനം കൊണ്ടാടിയത് . സ്‌കൂളിന് മനോഹരമായ ഒരു ലൈബ്രറി ഉണ്ടാക്കാൻ ആവശ്യമായ പുസ്തകങ്ങൾ ശേഖരിക്കാൻ പുസ്തക ചലഞ്ച് നടത്തിയാണ് വിദ്യാലയം മാതൃക ആയത് . ഏകദേശം നൂറോളം പുസ്തകങ്ങൾ ശേഖരിക്കാൻ ഈ ചലഞ്ചിലൂടെ സ്‌കൂളിന് കഴിഞ്ഞു . പ്രഥമാധ്യാപിക ശൈലജ ടീച്ചറുടെ നേതൃത്വത്തിലാണ് ചലഞ്ച് വൻ വിജയമാക്കി മാറ്റിയത് . ചലഞ്ചുമായി സഹകരിച്ച മുഴുവൻ രക്ഷിതാക്കൾക്കുംടീച്ചർ നന്ദി പറഞ്ഞു . വരും ദിവസങ്ങളിൽ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടു കൂടി ഒരു ഡിജിറ്റൽ ലൈബ്രറി സ്‌കൂളിൽ സാധ്യമാക്കുകയാണ് അടുത്ത ലക്‌ഷ്യം . അതിനു വേണ്ടിയും എല്ലാവരും സഹകരിക്കണമെന്നും ടീച്ചർ അഭ്യർത്ഥിച്ചു . സ്‌കൂൾ ലൈബ്രറിയിലേക്ക് കുഞ്ഞു മക്കൾ സംഭാവന ചെയ്ത പുസ്തകത്തെ ചേർത്ത് പിടിച്ച് വിദ്യാർഥികൾ നടത്തിയ സെൽഫിയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചു .
Post a Comment