(www.kl14onlinenews.com)
(Jun-08-2023)
ഓടിക്കൊണ്ടിരിക്കെ
കെഎസ്ആര്‍ടിസി ബസിന്റെ
ടയര്‍ ഊരിത്തെറിച്ചു:വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. മണ്ണാര്‍ക്കാട്ടുനിന്ന് ആനക്കട്ടിയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്.
അട്ടപ്പാടിയില്‍ ആണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന്റെ പിന്‍വശത്തെ ടയര്‍ ഊരിപോരുകയായിരുന്നു. ഇതോടെ ബസ് ഒരു വശത്തേക്ക് ചെരിഞ്ഞു. സമീപത്തെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ച് നിന്നതിനാല്‍ വന്‍ അപകടം ആണ് ഒഴിവായത്.
അപകടസമയത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നാല്പതില് അധികം ആളുകൾ ബസില്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
إرسال تعليق