കേരള സർക്കാറിന്റെ വിദ്യാഭ്യാസ പഠന പരിഷ്കരണത്തിനെതിരെ കെ.പി.എസ്.ടി.എ

(www.kl14onlinenews.com)
(Jun-06-2023)

കേരള സർക്കാറിന്റെ വിദ്യാഭ്യാസ പഠന പരിഷ്കരണത്തിനെതിരെ കെ.പി.എസ്.ടി.എ
ബേക്കൽ : മധ്യവേനലവധി നഷ്ടപ്പെടുത്തുവാനും കൂടുതൽ ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കാനുമുള്ള സർക്കാർ നീക്കത്തിനെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ബേക്കൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കര ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും, സദസ്സും നടത്തി. ഉദുമ ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. സർക്കാറിന്റെ വികലമായ വിദ്യാഭ്യാസ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ ഉപജില്ലാ സെക്രട്ടറി ബിന്ദു രമേശ് അധ്യക്ഷത വഹിച്ചു. പള്ളിക്കര മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് മാധവ ബേക്കൽ, കെ.പി.എസ്.ടി.എ ജില്ലാ ജോ. സെക്രട്ടറി എം.കെ.പ്രിയ, പുഷ്പ കെ.എൻ, കൃഷ്ണാനന്ദൻ, രാജേഷ് കൂട്ടക്കനി, നിഷിത കെ.വി, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post