ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ല': നിലപാട് വ്യക്തമാക്കി ഗുസ്തിതാരങ്ങൾ

(www.kl14onlinenews.com)
(Jun-05-2023)

ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ല': നിലപാട് വ്യക്തമാക്കി ഗുസ്തിതാരങ്ങൾ
ഡൽഹി :
ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധം പിൻവലിച്ച് ഗുസ്തിതാരങ്ങൾ സർക്കാർ ജോലിയിൽ പ്രവേശിച്ചെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നിലപാട് വ്യക്തമാക്കി ഗുസ്തിതാരങ്ങൾ. ലൈംഗിക ആരോപണ വിധേയനായ ഫെഡറേഷൻ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷൺ സിംഗിനെതിരെയുള്ള സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി താരങ്ങൾ. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് സാക്ഷി മാലിക് പറഞ്ഞു.

സമരത്തിലെ മുൻനിരപോരാളികളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള താരങ്ങൾ ഇന്ന് രാവിലെ മുതൽ തങ്ങളുടെ സർക്കാർ ജോലിയിൽ പ്രവേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമരത്തിൽ നിന്ന് ഗുസ്തിക്കാർ പിന്മാറിയെന്ന വാർത്ത പ്രചരിച്ചത്.

എന്നാൽ "ഞങ്ങളുടെ പ്രതിഷേധം പിൻവലിച്ചിട്ടില്ല, ഞങ്ങൾ പിന്മാറുകയുമില്ല. ഞങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ ഞങ്ങൾ പ്രതിഷേധം തുടരും. റെയിൽവേയെ സംബന്ധിച്ചിടത്തോളം എനിക്ക് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഞാൻ ഓഫീസിൽ വന്നത്. എന്നാൽ ഞങ്ങളുടെ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനാണ് ഈ കിംവദന്തികൾ പ്രചരിപ്പിക്കുന്നത്," അവർ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. പ്രതിഷേധം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ചുള്ള ഒരു പദ്ധതി ഞങ്ങൾ തയ്യാറാക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഗ്രാപ്‌ലർമാർ പ്രതിഷേധം പിൻവലിച്ചുവെന്ന റിപ്പോർട്ടുകളും ബജ്‌റംഗ് പുനിയ തള്ളിക്കളഞ്ഞു. “പ്രതിഷേധം പിൻവലിച്ചെന്ന വാർത്ത വെറും അഭ്യൂഹം മാത്രമാണ്. സമരക്കാരെ ദ്രോഹിക്കാനാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഞങ്ങൾ പിന്മാറുകയോ പ്രതിഷേധം പിൻവലിക്കുകയോ ചെയ്തിട്ടില്ല. വനിതാ ഗുസ്തി താരങ്ങൾ എഫ്‌ഐആർ പിൻവലിച്ചെന്ന വാർത്തയും തെറ്റാണ്. നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരും,” പുനിയ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പറഞ്ഞു.

ലൈംഗിക ആരോപണ വിധേയനായ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തിക്കാർ സമരം നടത്തുന്നത്. പ്രതിഷേധം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായതോടെ ശനിയാഴ്ച ഡൽഹിയിലെ അമിത് ഷായുടെ വസതിയിൽ യോഗം ചേർന്നിരുന്നു. രാത്രി വരെ നീണ്ടുനിന്ന ചർച്ചക്കൊടുവിൽ തീരുമാനമാകാതെയാണ് താരങ്ങൾ പിരിഞ്ഞുപോയത്.

Post a Comment

Previous Post Next Post