സൈക്കിളിങ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട് ലോറിയിലിടിച്ചു: ചികിത്സയിലായിരുന്ന പൊലീസുദ്യോഗസ്ഥന്‍ മരിച്ചു‌

(www.kl14onlinenews.com)
(Jun-11-2023)

സൈക്കിളിങ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട് ലോറിയിലിടിച്ചു: ചികിത്സയിലായിരുന്ന പൊലീസുദ്യോഗസ്ഥന്‍ മരിച്ചു‌
തിരുവനന്തപുരം: സൈക്കിളിങ് പരിശീലനത്തിനിടെ സൈക്കിൾ നിയന്ത്രണം വിട്ട് ലോറിയിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുദ്യോഗസ്ഥന്‍ മരിച്ചു‌. കല്ലറ മരുതമണ്‍ ഹിരണ്‍ വിലാസത്തില്‍ ഹിരണ്‍രാജ് (47) ആണ് മരിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന സൈക്കിളിസ്റ്റായിരുന്നു ഹിരണ്‍രാജ്. തിരുവന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥനാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം നടന്നത്. കോവളം ഭാഗത്ത് സൈക്കിളിങ് പരിശീലനത്തിലേര്‍പ്പെട്ടിരിക്കേ നിയന്ത്രണം വിട്ട സൈക്കിള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്‍ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടന്‍ തന്നെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.

തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന്, വൈകിട്ട് അഞ്ച് മണിയോടെ ഔദ്യോഗിക ബഹുമതികളോടെ കല്ലറയിലെ കുടുംബ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Post a Comment

Previous Post Next Post