മധ്യപ്രദേശില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; ഒഴിവായത് വന്‍ ദുരന്തം

(www.kl14onlinenews.com)
(Jun-07-2023)

മധ്യപ്രദേശില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; ഒഴിവായത് വന്‍ ദുരന്തം
രാജ്യത്ത് ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ജബല്‍പൂരിലെ ഗ്യാസ് ഫാക്ടറിയിലേക്ക് പോയ എല്‍പിജി ഗുഡ്സ് ട്രെയിന്റെ രണ്ട് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്.

ഷാപുര ഭിട്ടോണി സ്റ്റേഷനിലെ ഭാരത് പെട്രോളിയം ഡിപ്പോയ്ക്ക് സമീപമാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥര്‍ രാത്രി വൈകിയും സ്ഥലത്തെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

Post a Comment

Previous Post Next Post