രണ്ട് ദിവസത്തെ സന്ദർശനത്തിനായി നരേന്ദ്രമോദി ഈജിപ്തിൽ 2023

(www.kl14onlinenews.com)
(June-25-2023)

രണ്ട് ദിവസത്തെ സന്ദർശനത്തിനായി നരേന്ദ്രമോദി ഈജിപ്തിൽ

കയ്റോ : പ്രധാനമന്ത്രി നരേന്ദ്രമോദി 2 ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലെത്തി. കയ്റോയിൽ മോദിയെ വിമാനത്താവളത്തിൽ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി സ്വീകരിച്ചു. പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി മോദി ഇന്ന് ചർച്ച നടത്തും.

ആദ്യമായാണ് മോദി ഈജിപ്ത് സന്ദർശിക്കുന്നത്. 26 വർഷം മുൻപാണ് ഒടുവിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിലെത്തിയത്. ഈജിപ്തിലെ ഇന്ത്യൻ സമൂഹവുമായും മോദി ചർച്ച നടത്തുന്നുണ്ട്. ഗ്രാൻഡ് മുഫ്തി ഡോ. ഷൗകി ഇബ്രാഹിം അബ്ദുൽ കരീം ആലമുമായി സംഭാഷണം നടത്തി.

Post a Comment

Previous Post Next Post