(www.kl14onlinenews.com)
(Jun-14-2023)
ബംഗളൂരു: മാനനഷ്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും സമൻസ്. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി കേശവപ്രസാദാണ് പരാതി നൽകിയത്. ബി.ജെ.പി 40 ശതമാനം കമീഷൻ വാങ്ങുകയാണെന്ന പരാമർശത്തിനെതിരായാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മെയ് അഞ്ചിന് കോൺഗ്രസ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ ബി.ജെ.പി സർക്കാർ 40 ശതമാനം അഴിമതിയാണ് നടത്തുന്നതെന്ന് പറഞ്ഞിരുന്നു.
കർണാടകയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 1.5 ലക്ഷം കോടിയുടെ അഴിമതി നടത്തിയെന്നും കോൺഗ്രസ് പരസ്യത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബി.ജെ.പിയുടെ പരാതി.
Post a Comment