(www.kl14onlinenews.com)
(Jun-04-2023)
ദുബായ്: ദുബായിലെ മുന്തിയ ഹോട്ടലുകളിൽ സൗജന്യമായി താമസിക്കാനുള്ള അവസരമൊരുക്കി എമിറേറ്റ്‌സ് എയർലൈൻസ്. എമിറേറ്റ്‌സ് എയർലൈൻസ് വഴി ദുബായിലേക്ക് പോകുന്നവർക്കും ദുബായ് വഴി പോകുന്നവർക്കും ഈ ഓഫർ ലഭ്യമാണ്. ഓഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. ജൂൺ 11നുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണമെന്നാണ് ഈ ഓഫർ ലഭ്യമാകാനുള്ള നിബന്ധന. 24 മണിക്കൂറെങ്കിലും ദുബായിൽ ചെലവഴിക്കുന്നവർക്കേ ഈ ഓഫർ ലഭിക്കൂ.
ബിസിനസ് ക്ലാസിലോ ഫസ്റ്റ് ക്ലാസിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലായ ദുബായ് വൺ സെൻട്രലിൽ രണ്ട് രാത്രി കഴിയാം. എയർപോർട്ടിൽ നിന്നും തിരികെയും യാത്രാസൗകര്യവും ഇവർക്ക് ലഭിക്കും. പ്രീമിയം എക്കോണമി ക്ലാസിലോ എക്കോണമി ക്ലാസിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നോവോ ടെൽ വേൾഡ് ട്രേഡ് സെന്ററിൽ ഒരു രാത്രി കഴിയാനുള്ള അവസരവുമുണ്ട്.
Post a Comment