കാസർകോട് ജില്ലയുടെ ആരോഗ്യ ശോചനീയാവസ്ഥ പഠിക്കാൻ കേന്ദ്ര മെഡിക്കൽ സംഘത്തെ അയക്കണം:എയിംസ് ജനകീയ കൂട്ടായ്മ മുൻ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി

(www.kl14onlinenews.com)
(Jun-21-2023)

കാസർകോട് ജില്ലയുടെ ആരോഗ്യ ശോചനീയാവസ്ഥ പഠിക്കാൻ കേന്ദ്ര മെഡിക്കൽ സംഘത്തെ അയക്കണം: എയിംസ് ജനകീയ കൂട്ടായ്മ മുൻ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി

കാസർകോട്: ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനിയാവസ്ഥ പഠിച്ച് പരിഹാരം കാണുന്നതിന് കേന്ദ്ര ആരോഗ്യ മെഡിക്കൽ സംഘത്തെ അയക്കണമെന്നും കേന്ദ്ര ഗവണ്മെന്റ് കാസർകോട്: ജില്ലയിൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, ഇ എസ് ഐ, ജിപ്മെർ ഹോസ്പിറ്റൽ മുതലായവ തുടങ്ങുവാനുള്ള അടിയന്തിര നടപടി എടുക്കാൻ ശുപാർശ നൽകണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മുൻ കേന്ദ്ര മന്ത്രിയും ബിജെപി ദേശിയ നേതാവുമായ മുക്താർ അബ്ബാസ് നഖ് വിക്ക് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം നിവേദനം നൽകി.
ട്രഷറർ സലീം സന്ദേശം ചൗക്കി,സെക്രട്ടറിമാരായ സിസ്റ്റർ ജയ ആന്റോ മംഗലത്ത്, വി. കെ. കൃഷ്ണദാസ്, അഡ്വ.ടീ. ഇ.അൻവർ, എക്സിക്യൂട്ടിവ് അംഗം ആനന്ദൻ പെരുമ്പള എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.
വിഷയം അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാമെന്ന് മുൻ കേന്ദ്ര മന്ത്രി ഉറപ്പ് നൽകി.

Post a Comment

Previous Post Next Post